CricketLatest NewsNewsSports

ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 38 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 18.3 ഓവറിൽ 126 റൺസിന് ലങ്കൻ നിരയെ ഇന്ത്യൻ ബൗളർമാർ കൂടാരം കയറ്റി. ബൗളിങ്ങിൽ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ പ്രകടനമാണ് ലങ്കൻ നിരയെ തകർത്തത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇതോടെ ഇന്ത്യ 1-0 മുന്നിലെത്തി.

ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക മത്സരത്തിന്റെ പതിനഞ്ചാം ഓവർ വരെ ടീമിന് പ്രതീക്ഷ നൽകി. എന്നാൽ ദീപക് ചഹാർ എറിഞ്ഞ ഇന്നിങ്സിലെ 16-ാം ഓവർ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി

അവസാന അഞ്ച് ഓവറിൽ 58 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലും ചരിത് അസലങ്ക ക്രീസിലുണ്ടായിരുന്നതിനാൽ ശ്രീലങ്കയുടെ പ്രതീക്ഷകൾ സജീവമായിരുന്നു. 26 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയുടെയും വനിൻഡു ഹസരംഗയുടെയും വിക്കറ്റുകൾ വീഴ്ത്തി ദീപക് ചഹാർ ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button