Latest NewsKeralaNattuvarthaNews

ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല, വിവാദങ്ങളെല്ലാം മുകേഷ് തന്നെ വരുത്തിവച്ചത്: മേതില്‍ ദേവിക

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

കൊച്ചി: താൻ മനസ്സിലാക്കിയടത്തോളം മുകേഷ് സ്നേഹിക്കാനറിയാവുന്ന നല്ല മനുഷ്യനാണെന്നും എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും വ്യക്തമാക്കി മേതില്‍ ദേവിക. അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ ദേവിക മനോരമ ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്നും അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നുവെന്നും മേതില്‍ ദേവിക പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവികപറഞ്ഞു മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ലെന്നും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button