
കൊച്ചി : കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ക്രിക്കറ്റിന് IPL, ഫുട്‌ബോളിന് ISL, കൂട്ടത്തല്ലിന് INL’ എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലില്‍ തുടര്‍ന്ന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരിനും, മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
Read Also : പാകിസ്ഥാനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ
അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച യോഗം നടത്തിയ ഐഎന്‍എല്‍ ഭാരവാഹികള്‍ക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യോഗം നടത്തിയ ഹോട്ടലിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments