കൊല്‍ക്കത്ത : മോഷ്ടിച്ച വാക്സിനുകൾ ഉപയോഗിച്ച് അനധികൃതമായി കോവിഡ് വാക്സിനേഷന് ക്യാംപുകള്‍ നടത്തി വന്ന ആരോഗ്യപ്രവര്ത്തകന് അറസ്റ്റില്‍. ഒരു ഡോസ് വാക്സിന് 300 മുതല്‍ 400 രൂപ വരെയാണ് ഇയാള്‍ ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. 40-50 ആളുള്‍ക്ക് ഇയാള്‍ കുത്തിവയ്പ്പെടുത്തുവെന്നും പോലീസ് കണ്ടെത്തി.
ബങ്കുര ജില്ലയിലെ മസാറ്റിലുള്ള ആരോഗ്യകേന്ദ്രത്തില്‍ വാക്സിന് സംഘാടകനായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവിടെ നിന്നും മോഷ്ടിച്ച വാക്സിനുകളാണ് ഇയാള്‍ അനധികൃതമായി ആളുകള്‍ക്ക് നല്‍കിയിരുന്നത്. ഇയാളുടെ സഹായായിരുന്ന ഒരാളെ കണ്ടെത്താനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
Post Your Comments