കസബ വിഷയത്തിൽ നിലപാടെടുത്തതിന് പിന്നാലെ നടി പാർവതി തിരുവോത്ത്തിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. അതിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. കസബ വിവാദത്തിൽ പാർവതിക്കെതിരെ നിലപാടെടുത്ത ജൂഡ് ആന്റണി, അന്നത്തെ തന്റെ വാക്കുകൾ തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ്. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’യിൽ സംസാരിക്കവെയാണ് തന്റെ സിനിമയെ കുറിച്ചും പാർവതിക്കെതിരെ നടത്തിയ അധിക്ഷേപ പോസ്റ്റിനെ കുറിച്ചും ജൂഡ് വ്യക്തമാക്കിയത്.
അന്നത്തെ പോസ്റ്റിൽ താൻ പറഞ്ഞ ചില ആവാക്കുകൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയാണ് ജൂഡ്. ഒപ്പം, സാറാസ് എന്ന ചിത്രത്തിലെ രാഷ്ട്രീയത്തെ കുറിച്ചും താരം പറയുന്നു. ‘അന്ന് പാർവതി വിഷയത്തിൽ ഇട്ട പോസ്റ്റിലെ ചില വാക്കുകൾ തെറ്റായിരുന്നു. എന്റെ സിനിമയിലോ സുഹൃത്തുക്കളുടെ സിനിമയിലോ കാസ്റ്റിങ് കൗച്ച് എന്നൊരു വാക്ക് ഞാൻ കേട്ടിട്ടില്ല സാറാസ് ഒരു സ്ത്രീശാക്തീകരണ സിനിമയല്ല. പുരുഷനും സിനിമയും ഒരുപോലെയാണ്. സമത്വം ആണ് വേണ്ടതെന്ന് കരുതുന്ന ആളാണ് ഞാൻ. സ്ത്രീയെയും പുരുഷനെയും ഒരു മനുഷ്യനായി കാണുകയാണ് വേണ്ടത്’, ജൂഡ് പറയുന്നു.
Also Read:സ്വര്‍ണക്കടത്ത് കേസ്, തടസ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍
മുതലാളിമാര്‍ പറയുന്നതിനനുസരിച്ച് ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സര്‍ക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാര്‍ജിച്ചപ്പോള്‍ തന്റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് പാര്‍വതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് പറയുന്നത്. ഈ കുരങ്ങിന് ആദ്യമേ സര്‍ക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലേ എന്നും ജൂഡ് ചോദിച്ചു. പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വച്ചതോടെയാണ് ചർച്ച ആ വഴിക്ക് തിരിഞ്ഞത്.
സർക്കസ് മുതലാളിയുടെ കഥ പറഞ്ഞ് പാർവതിക്കെതിരെ ഫേസ്ബുക്കിൽ പരോക്ഷമായ ജൂഡ് നടത്തിയ വിമര്‍ശനം വലിയ ഒച്ചപ്പാടുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പാർവതി അന്ന് പ്രതികരിച്ചത്. OMKV എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ് പാര്‍വതി അന്ന് ട്വീറ്റ് ചെയ്തത്. ‘എല്ലാ സര്‍ക്കസ് മുതലാളിമാരോടും’ എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
Post Your Comments