ലക്‌നൗ: മുസൽമാനായ വ്യക്തിയെ യു.പി ഉപ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) സംസ്ഥാന ഘടകം. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്തലിയാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.
സംസ്ഥാന ഉപ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിംകള്‍ക്കായി നീക്കിവക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസിം വഖാര്‍ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഷൗക്കത്തലി രംഗത്തെത്തിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവരോട് അസിം വഖാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി
ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിന് ഒരു മുസ്ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധനയാണ് ഒവൈസി മുന്നോട്ടുവെച്ചത്. നിലവില്‍ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി ഒവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനത ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കല്‍പ് മോര്‍ച്ച.
Post Your Comments