തിരുവനന്തപുരം : സംസ്ഥാനത്ത് ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.
കേരളത്തില്‍ കേസുകള്‍ രണ്ടാംതരംഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കേസുകള്‍ വീണ്ടും ഉയരുകയാണ്. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളിയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്.
സംസ്ഥാനത്ത് ഇപ്പോഴും ഐസിയുകള്‍ 43 ശതമാനവും വെന്റിലേറ്ററുകള്‍ 38 ശതമാനവും ഓക്സിജന്‍ കിടക്കകള്‍ 53 ശതമാനവും ഒഴിവാണ്. പൊടുന്നനെ വ്യാപനമുണ്ടായാല്‍ ഇത് നിറഞ്ഞു കവിയുകയും മരണസംഖ്യ കൂടുകയും ചെയ്യും. അതേസമയം കേസുകള്‍ കൂടുമ്പോഴും ഗുരുതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് മാത്രമാണ് ആശ്വാസം.
Post Your Comments