COVID 19KeralaLatest NewsNews

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് : കണ്ണൂര്‍ കലക്ടര്‍ക്ക് ഫേസ്ബുക്ക് പേജിൽ പൊങ്കാല

കണ്ണൂര്‍: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് എഴുപത്തി രണ്ട് മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്ന വിചിത്ര ഉത്തരവ് ഇട്ട കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. ഉത്തരവിനെതിരെ ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കലക്ടറുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Read Also : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതീവരൂക്ഷം : സ്ലോട്ടുകൾ കിട്ടുന്നില്ലെന്ന് വ്യാപക പരാതി 

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്.ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.പൊതു ഗതാഗത മേഖലയിലെ തൊഴിലാളികള്‍ കടകള്‍,വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും.

സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണ് കലക്ടറുടെ തീരുമാനമെന്നും ടി.പി.ആര്‍ കുറച്ച്‌ കാണിക്കാനുള്ള തന്ത്രമാണെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ആരോപിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഈ വിഷയം ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

https://www.facebook.com/CollectorKNR/posts/4187894704640685

shortlink

Related Articles

Post Your Comments

Related Articles


Back to top button