മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും പല്ലിൽ മഞ്ഞക്കറ ഉണ്ടാകും. ഈ മഞ്ഞക്കറ കളയാൻ പലരും പല വഴികൾ പരീക്ഷിക്കാറുണ്ട്. ഇതിനായി പണവും മുടക്കും. ഇടയ്ക്കിടയ്ക്ക് പല്ല് ക്ളീൻ ചെയ്യുന്നവരും ഉണ്ട്. എന്നാൽ, ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുന്നതാണ്.
Also Read:കോടികൾ വിലവരുന്ന കഞ്ചാവുമായി കൊരട്ടിയിൽ അഞ്ചുപേർ പിടിയിൽ
നല്ല നാടൻ രീതിയിൽ ഒരു കുഞ്ഞു പരീക്ഷണം നടത്തി നോക്കിയാലോ? നമ്മുടെ വീട്ടുമുറ്റത്തെ ആത്തയ്ക്ക അഥവാ സീതപ്പഴത്തിന്റെ ഇല തന്നെയാണ് പരിഹാരമാർഗം. ഈ ഇല വെള്ളത്തിലിട്ടു വച്ച ശേഷം അമ്മിയിൽ നന്നായി അരച്ചെടുക്കുക. നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം അതിലേക്ക് കുറച്ചു കായം ചേർത്ത് വീണ്ടും അരച്ചെടുക്കുക. വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല കടും പച്ച നിറത്തിൽ കാണുന്ന മിശ്രിതം ആവശ്യത്തിന് എടുത്ത് കൈകൊണ്ടോ ബ്രഷ് കൊണ്ടോ പല്ലിൽ തേച്ച് നോക്കൂ. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം അറിയാൻ സാധിക്കും.
ഇതുകൂടാതെ, ഇവ ചെറിയ ഉരുകളാക്കി മാറ്റി പല്ലിനു കേട്ട് ഭാഗത്ത് പുരട്ടാവുന്നതാണ്. കേടുപാടുകൾ ഉള്ളിടത്ത് വെച്ച് കുറച്ച് നേരം കടിച്ച് പിടിച്ച് വെയ്ക്കുക. പല്ല് വേദന പെട്ടന്ന് മാറും. ആ ഭാഗത്ത് പിന്നീട് വേദന ഉണ്ടാവുകയേ ഇല്ല. ആവശ്യത്തിന് ഉപയോഗിച്ച ശേഷം ചെറിയ പാത്രങ്ങളിലാക്കി സൂക്ഷിക്കുകയയും ചെയ്യാം.
Post Your Comments