COVID 19KeralaLatest NewsNewsIndiaInternational

പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടില്ല : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ്‌ ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also : മോ​ഷ്ടി​ച്ച വാ​ക്‌​സി​നു​കൾ ഉപയോഗിച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ : ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ പിടിയിൽ 

കോവിഡ് വാക്‌സിനുകളിൽ മൃഗങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ശരീഅത്ത് നിയമപ്രകാരം വാക്‌സിനുകൾ അനുവദനീയമാണെന്ന് ആരോഗ്യ ഫിഖ്ഹ് ചർച്ചയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ, കർമശാസ്ത്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കുറിപ്പിൽ പുറത്തുവിട്ടിട്ടില്ല.

https://www.facebook.com/WHO/posts/4496436880401660?__cft__[0]=AZUdyl-KZiUI93-80o06GytPW9CmNxtmJXMizCPZBEjA9Eo2-3JjOTWrMSnhQ4rU2pCGF1ANBDuhGGKyD7mNvuWXRaiCXQ413W-gIQ4rT8pvXpNxDx446Gk_f0jnJ290mcjE8X8JmhB4cItap-Gex10G&__tn__=%2CO%2CP-R

അതേസമയം കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചേര്‍ത്തതായി കാണാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button