COVID 19KeralaLatest NewsNewsIndia

രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 39,742 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്.

Read Also : പ്രധാൻ മന്ത്രി റോസ്ഗർ യോജന : കോവിഡ് പ്രതിസന്ധിയിൽ അകപെട്ടവർക്ക് ജോലി , വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ 

വിവിധ സംസ്ഥാനങ്ങളിലായി 4,08,212 സജീവ കേസുകളാണ് നിലവിലുള്ളത്. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊവിഡ് കേസുകൾ കുറയുന്നതിൽ കാരണമായെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ 43,31,50,864 പേർക്കാണ് കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയത്.

ഇന്നലെ കേരളത്തിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 18,531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം (2816), തൃശൂര്‍ (2498), കോഴിക്കോട് (2252), എറണാകുളം (2009) ജില്ലകളിൽ രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 15,969 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. സംസ്ഥാന ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ പുറത്തുവിട്ട കണക്കുകൾ പ്രകാരം 98 മരണങ്ങളാണ് കേരളത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 15,969 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button