Latest NewsKeralaNattuvarthaNews

മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകും: എംവി ഗോവിന്ദൻ

കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് സമയം നീട്ടി നല്കാൻ തീരുമാനിച്ചത്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് സമയം നീട്ടി നല്കാൻ തീരുമാനിച്ചത്.

ലോക്ക്ഡൗൺ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ നിർമ്മാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊഴിലാളികൾക്ക് പ്രവർത്തി സ്ഥലത്ത് എത്തിപ്പെടാൻ പരിമിതികളുണ്ടായിരുന്നു. ഇത് പരിഗണിച്ചും ചരക്കുകളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ നിയന്ത്രണമുണ്ടായതിനാൽ കരാറുകാർക്ക് സമയബന്ധിതമായി ജോലി പൂർത്തിയാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലുമാണ് കാലാവധി ആറുമാസത്തേക്ക് നീട്ടി നൽകുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button