COVID 19Latest NewsNewsInternational

വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്

സാക്ക്രമെന്റോ : കോവിഡ് വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് രോഗം ബാധിച്ച് മരിച്ചത്. കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്ത് യുവാവ് വീഡിയോ സീരീസുകളും ചെയ്തിരുന്നു.

കോവിഡ് ബാധിച്ച ശേഷം ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. വെന്‍റിലേറ്റര്‍ പ്രവേശിപ്പിച്ച ശേഷവും വാക്സിൻ വിരുദ്ധമായായിരുന്നു ഇയാളുടെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നത്, ഇയാളുടെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. കാലിഫോര്‍ണിയയിലെ മതഗ്രൂപ്പുകളില്‍ സജീവമായിരുന്നു സ്റ്റീഫന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button