പ്രകൃതിയുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ഒരാളുടെ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കാലങ്ങളായി പിന്തുടരുന്ന രീതിയാണ് കര്‍ക്കിടകത്തിലെ രാമായണ പാരായണം.
മലയാളികളെ സംബന്ധിച്ചിടത്തോളം, രാമായണം വായിക്കുന്നത് ഒരു ആത്മീയ ശുദ്ധീകരണമാണ്. അത് അവരുടെ കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരുതരം പാരമ്പര്യമാണ്.
രാമായണ പാരായണം ഒരു മനുഷ്യനെന്ന നിലയില്‍ അവതാര യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു. ഒരു കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ എന്തുതന്നെയായാലും ഒരു മനുഷ്യന്‍ എങ്ങനെ സദ്ഗുണങ്ങളെ ഉയര്‍ത്തിപ്പിടിക്കണം എന്ന് ശ്രീരാമന്‍ നിങ്ങളെ പഠിപ്പിക്കുന്നു.
രാമായണ പാരായണം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നു. നല്ലതിനെ ബഹുമാനിക്കുകയും നേട്ടങ്ങള്‍ക്കായി മോശം മാര്‍ഗം സ്വീകരിക്കാതിരിക്കുകയും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനായി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.
രാമായണ പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നാരദ മഹര്‍ഷി പരാമര്‍ശിക്കുന്നുണ്ട്.
*ഒരു വ്യക്തിക്ക് ഉത്കണ്ഠ അകലുകയും ആനന്ദം ലഭിക്കുകയും ചെയ്യുന്നു.
*ധര്‍മ്മം വളര്‍ത്തുകയും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇത് സഹായകമാവുകയും ചെയ്യുന്നു.
*രോഗങ്ങളില്‍ നിന്നും മാനസിക വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു.
*ജീവിതത്തില്‍ നിന്ന് ഭയം വിട്ടകലുന്നു.
Post Your Comments