കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അനന്യയുടെ പങ്കാളി ജിജു ജീവനൊടുക്കിയയതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം രംഗത്തെത്തി. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
read also: ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യും: പി സി ചാക്കോ
തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജുവിനെ വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെയര്‍ സ്റ്റൈലിസ്റ്റായ ജിജു കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു കാലം മുതലാണ് അന്യനയ്ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി.
Post Your Comments