Latest NewsIndiaNewsInternationalSports

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളിക്കിലുക്കത്തിൽ മീരാഭായ് ചാനു

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് മെഡൽ ലഭിച്ചത്.

ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആണ് മീരാഭായ്. ഇരുപത്തിയൊന്ന് വർഷത്തിന് ശേഷമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായി ചാനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button