KeralaLatest NewsNews

കരുവന്നൂർ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എ.സി മൊയ്തീൻ്റെ ബന്ധുക്കൾ: ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കുമെന്ന് കെ സുരേന്ദ്രൻ

സഹകരണ ബാങ്കുകളിൽ കിടക്കുന്നത് സിപിഎമ്മിന്റെ കള്ളപ്പണമാണ്

തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ വമ്പൻ സ്രാവുകൾ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സഹകരണ ബാങ്കുകളിൽ കിടക്കുന്നത് സിപിഎമ്മിന്റെ കള്ളപ്പണമാണ്. സഹകരണ വകുപ്പ് മുൻ മന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ എ. വിജയരാഘവന് കൃത്യമായ ബോധ്യമുണ്ടായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  :  സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വര്‍ണവും നല്‍കി: ഒടുവിൽ അഭിഭാഷകയെ ഭര്‍ത്താവ് വീടിന് പുറത്താക്കി

ആലപ്പുഴയിലും പത്തനംതിട്ടയിലും സമാനമായ തട്ടിപ്പുകൾ പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം മൊയ്തീന്റെ ബന്ധുക്കളാണെന്നും സുരേന്ദ്രൻ പറഞ്ഞു. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button