KeralaLatest NewsNewsIndiaInternational

പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളൂ: വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് താലിബാന്‍

അഫ്ഗാനിലെ പ്രവിശ്യകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിന്റെ ലംഘനമാണ് സംഭവിച്ചത്

കാബുള്‍: അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി താലിബാന്‍. യുഎസ് പിന്തുണയോടെ അഫ്ഗാൻ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. വ്യോമാക്രമണത്തിൽ 30 താലിബാൻ ഭീകരർ കൊല്ലപ്പെടും 17 ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

‘അമേരിക്കയുടെ പിന്തുണയോടെ അഫ്ഗാൻ സൈന്യം വ്യോമാക്രമണം നടത്തിയിരിക്കുന്നു. ആക്രമണത്തില്‍ സാധാരണക്കാരും മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂ.’ പ്രസ്താവനയിലൂടെ താലിബാന്‍ വിശദമാക്കി.

അഫ്ഗാനിലെ പ്രവിശ്യകളില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിന്റെ ലംഘനമാണ് വ്യോമാക്രമണത്തിലൂടെ സംഭവിച്ചതെന്നും താലിബാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button