ചണ്ഡീഗഡ് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നവജോത് സിങ് സിദ്ദുവിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്.
വിവിധ ജില്ലകളിൽ നിന്നായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കാനായി പഞ്ചാബ് കോൺഗ്രസ് ഭവനിലെത്തിയത്. മാസ്ക് ധരിക്കാത്തതിനാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തിരുന്നതിനാലുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. സെക്ടർ 11 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also : പുതിന വെള്ളം കുടിക്കുന്നത് ശീലമാക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ജൂലൈ 23നാണ് സ്ഥാനമേറ്റത്. ജൂലൈ 18നാണ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായി സിദ്ദുവിനെ സോണിയ ഗാന്ധി നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും സിദ്ദുവും തമ്മിലുള്ള പരസ്യ പോരിന് താത്കാലിക പരിഹാരമായായിരുന്നു ഹൈക്കമാൻഡിന്റെ നടപടി.
Post Your Comments