ന്യൂഡല്‍ഹി : സെപ്റ്റംബര്‍ ആദ്യവാരത്തോടെ ഫൈസര്‍, കൊവാക്സിന്, സൈഡസ് എന്നിവയുടെ ഡോസുകള്‍ കുട്ടികള്‍ക്ക് നല്കി തുടങ്ങാനാകുമെന്ന് എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേരിയ.
Read Also : കുറഞ്ഞ വിലയിൽ 500 കിലോമീറ്റർ മൈലേജുമായി ടാറ്റയുടെ ഇലക്ട്രിക്ക് കാർ എത്തി
‘സൈഡസിന്റെ ട്രയല്‍ ഇതിനോടം കഴിഞ്ഞെന്നാണ് മനസിലാക്കുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവര്‍. ഭാരത് ബയോടെക്കിന്റെ കോവാക്സിന് ട്രയല്‍ ഓഗസ്റ്റ്, സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ആ സമയമാകുന്പോള്‍ അനുമതി ലഭിക്കുകയും ചെയ്യും’, ഗുലേരിയ പറഞ്ഞു.
‘സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പകരുന്നതിന് തടയിടാന്‍ ഇത് കൂടുതല്‍ സഹായിക്കും’, എയിംസ് മേധാവി കൂട്ടിച്ചേർത്തു.
Post Your Comments