COVID 19KeralaLatest NewsNews

കോവിഡ് കേസുകൾ കൂടുന്നു : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,518 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also : കാശ്മീർ സ്വദേശികൾക്ക് പാകിസ്ഥാന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് ഇമ്രാൻ ഖാൻ 

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കര്‍ശനമായി നടപ്പിലാക്കും. ടിപിആര്‍ കുറവുള്ള എ ബി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി. സി മേഖലയില്‍ 25 ശതമാനം ജീവനക്കാ‍ര്‍ക്ക് ഓഫീസിലെത്താം. അതേസമയം ഡി മേഖലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇവിടെ അവശ്യസര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കൂ. ഓഫീസില്‍ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവ‍ര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതില്‍ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയില്‍ 20.56 ശതമാനമാണ് ടിപിആര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button