KeralaLatest NewsNewsIndia

ഭാരത മാതാവിനെ അപമാനിച്ച്‌ വിദ്വേഷ പ്രസംഗം; പുരോഹിതന്‍ അറസ്റ്റില്‍

42 ശതമാനമുള്ള ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്നാണ് ഹിന്ദുക്കള്‍ പറഞ്ഞത്

തിരുവനന്തപുരം : ഭാരതമാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അരമനയില്‍ നടന്ന യോഗത്തില്‍ ഭാരതമാതാവില്‍ നിന്നു രോഗം പകരാതിരിക്കാനാണ് ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്നായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ഭൂമിയെ ദേവിയായി കാണുന്നതിനാല്‍ ചെരുപ്പ് ഇടാറില്ലെന്ന ബിജെപി എംഎല്‍എ എം ആര്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരണമായാണ് ജോര്‍ജിന്റെ പരാമര്‍ശം.

’42 ശതമാനമുള്ള ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്നാണ് ഹിന്ദുക്കള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കന്യാകുമാരിയില്‍ തങ്ങള്‍ 62 ശതമാനമുണ്ട്. ഉടന്‍ തന്നെ അത് 70 ശതമാനം കടക്കും. ഇനിയും തങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിക്കും. ആര്‍ക്കും തടയാനാകില്ല. ഇത് ഹിന്ദുക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ബിജെപിയേയോ ആര്‍എസ്‌എസിനെയോ ഭയപ്പെടുന്നില്ല’- ജോര്‍ജ് പൊന്നയ്യ പറഞ്ഞു.

Read Also  :  താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രം: പരിഹസിച്ച് ജിതിന്റെ കുറിപ്പ്

പ്രസംഗം സോഷ്യൽ മീഡിയിൽ വൈറലായതോടെ പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെ മതസ്പര്‍ധ,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍,കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പുരോഹിതനെ അറസ്റ്റ് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button