Latest NewsNewsIndia

നിയമവിരുദ്ധമായി നൽകിയത് രണ്ട് ലക്ഷത്തിലധികം തോക്ക് ലൈസന്‍സുകള്‍, ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍ ഷാഹിദ് ഇക്ബാലിന്റെ വീട്ടിൽ റെയ്ഡ്

2017 ല്‍ രാജസ്ഥാനിലെ ആന്റി ടെറര്‍ സ്‌ക്വാഡാണ് ഈ അഴിമതി ആദ്യമായി കണ്ടെത്തിയത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍ ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ വസതി ഉള്‍പ്പെടെ 22 സ്ഥലങ്ങളില്‍ സിബിഐയുടെ റെയ്ഡ്. തോക്ക് ലൈസന്‍സ് അനധികൃതമായി വിറ്റതുമായി ബന്ധപ്പെട്ടാണ് ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ വസതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. ചൗധരി നിലവില്‍ ജമ്മു കശ്മീരിലെ മിഷന്‍ യൂത്ത് സെക്രട്ടറിയും സിഇഒയുമാണ് .അദ്ദേഹം മുമ്പ് കതുവ, റിയാസി, രാജൂറിയാന്റ് ഉദംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 മുതല്‍ ജമ്മു കശ്മീരില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം തോക്ക് ലൈസന്‍സുകളാണ് നിയമവിരുദ്ധമായി ചൗധരി നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ തോക്ക് ലൈസന്‍സ് റാക്കറ്റാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെയും യുടിയിലെയും ആളുകള്‍ക്ക് ആയിരക്കണക്കിന് ലൈസന്‍സുകള്‍ വ്യാജ പേരുകളില്‍ ചൗധരി നല്‍കി. സംഭവത്തില്‍ എട്ട് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയെങ്കിലും പങ്കിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

Read Also: പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്

കഴിഞ്ഞ വര്‍ഷം ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കുപ്വാര ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ രഞ്ജനും ഇത്രാത്ത് ഹുസൈന്‍ റാഫിക്കിയും ഇത്തരം നിരവധി ലൈസന്‍സുകള്‍ നിയമവിരുദ്ധമായി നല്‍കി. 2017 ല്‍ രാജസ്ഥാനിലെ ആന്റി ടെറര്‍ സ്‌ക്വാഡാണ് ഈ അഴിമതി ആദ്യമായി കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button