KeralaLatest NewsIndiaNewsInternational

അഫ്ഗാൻ സൈന്യത്തിന്റെ തിരിച്ചടി: വ്യോമാക്രമണത്തിൽ പാക്ക് പിന്തുണയുള്ള 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അതിർത്തികളിൽ പാക്കിസ്ഥാന്റെ പിന്തുണയോടെ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പാക്ക് പിന്തുണയുള്ള 30 താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെള്ളിയാഴ്ച നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ് പ്രവിശ്യകളില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

മുര്‍ഗാബിലും ഹസ്സാന്‍ തബ്ബിനിലുമുള്ള ഭീകരരുടെ ഒളിത്താവളത്തിനു നേര്‍ക്കാണ് വ്യോമാക്രമണമുണ്ടായത്. ജൗസ്ജാനില്‍ 19 ഭീകരര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സതേണ്‍ ഹെല്‍മന്ദിലെ ലക്ഷര്‍ ഘട്ടിൽ നടന്ന രണ്ടാമത്തെ വ്യോമാക്രമണത്തിൽ താലിബാന്‍ തീവ്രവാദികളും മറ്റ് മൂന്ന് ഭീകരരുമടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വ്യോമാക്രമണത്തിൽ വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും നശിപ്പിച്ചു. തീവ്രവാദികളുടെ മൂന്ന് വാഹനങ്ങള്‍, ആറ് ബൈക്കുകള്‍, രണ്ട് ബങ്കറുകള്‍ എന്നിവയും നശിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ 419 ജില്ലകളില്‍ പകുതിയോളം താലിബാന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. അതിർത്തികളിൽ പാക്കിസ്ഥാന്റെ പിന്തുണയോടെ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. അതേസമയം, കാബൂള്‍ അടക്കം ജനവാസ കേന്ദ്രങ്ങള്‍ ഭീകരരിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കഠിന ശ്രമത്തിലാണ് അഫ്ഗാൻ സൈന്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button