ഇടുക്കി : മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. മൂന്നാറിലെ ലോഡ്ജിൽ വച്ച് അഞ്ചു കിലോ ആംബർഗ്രിസ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തിൽ മൂന്നാറിൽ വച്ച് ആംബർഗ്രിസ് കൈമാറുന്നുവെന്ന രഹസ്യവിവരം വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. ഇതെ തുടർന്ന് വിജിലൻസ് സംഘവും, മൂന്നാർ റേഞ്ചറുടെ നേതൃത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പിടിച്ചെടുത്ത ആംബർഗ്രിസിന് അഞ്ചുകോടി രൂപ വിലവരുമെന്നാണ് നിഗമനം. കഴിഞ്ഞ മാസം തൃശൂർ ചേറ്റുവയിൽ നിന്ന് മുപ്പത് കോടി രൂപ വിലമതിക്കുന്ന തിമിംഗില ഛർദ്ദി പിടികൂടിയിരുന്നു.
Post Your Comments