അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി: നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ സ്ഥിതിഗതികള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്‌തെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബംഗാളില്‍ നടക്കുന്ന തൃണമൂല്‍ അക്രമങ്ങള്‍ പ്രധാന ചര്‍ച്ച വിഷയമായി.

Also Read:കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്

ബംഗാളില്‍ തൃണമൂലിന്റെ അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുവേന്ദു അധികാരി ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും മെയ് 5ന് ശേഷം മുപ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ കൊല്ലപ്പെട്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബംഗാളില്‍ അക്രമം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 20 ദിവസങ്ങള്‍ കൊണ്ട് 311 മേഖലകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടമായെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share
Leave a Comment