ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്‌കർ ഇ മുസ്തഫ ഭീകരർ അറസ്റ്റിൽ. ബീഹാറിലെ ചാപ്ര ജില്ലയിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അർമാൻ അലി, മുഹമ്മദ് അഹ്‌സാനുള്ള എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പിടികൂടിയത്.
ജമ്മു കശ്മീരിലെ ക്രമസമാധാന നില തകർക്കാൻ വേണ്ടി നിരവധി പ്രദേശങ്ങളിൾ ഭീകരാക്രമണം നടത്താൻ സംഘം ഗൂഢാലോചന നടത്തിയിരുന്നു. ഭീകരാക്രമണം നടത്താൻ സംഘടനയ്‌ക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തത് ഇവരാണെന്ന് എൻഐഎ കണ്ടെത്തി.
ജെയ്‌ഷെ മുഹമ്മദിന്റെ സഹസംഘടനയാണ് ലഷ്‌കർ ഇ മുസ്തഫ. മൊഹാലിയിലേയ്‌ക്കും അംബാലയിലേയ്‌ക്കുമാണ് ഇവർ ആയുധങ്ങൾ കടത്തിയത്. ബിഹാർ സരണിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഭീകരരെ റിമാൻഡ് ചെയ്തു.
Post Your Comments