Latest NewsNewsIndia

കിസാൻ സമ്മാൻ നിധി : കേന്ദ്ര സർക്കാർ വിതരണം ചെയ്തത് 1.15 ലക്ഷം കോടിയിലധികം രൂപ , അനർഹരുടെ ലിസ്റ്റ് പുറത്ത്

ന്യൂഡൽഹി : 2019 ഫെബ്രുവരി 24 ന് ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 1.15 ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. 14 കോടിയിലധികം കർഷകർക്ക് ഇതിലൂടെ ധനസഹായം ലഭിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാൽ പദ്ധതിയിലൂടെ 40 ലക്ഷം അനർഹർക്ക് പണം ലഭിച്ചുവെന്നും തോമർ അറിയിച്ചു. ഇവരുടെ പക്കൽ നിന്നും തുക തിരിച്ചെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 

പദ്ധതിയുടെ പേരിൽ നിരവധി സംസ്ഥാനങ്ങളിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് വിവരം. പദ്ധതിയിലൂടെ അസമിൽ 8,35,268 അനർഹർക്ക് പണം ലഭിച്ചു എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ 7,22,271 പേർക്കാണ് പണം ലഭിച്ചത്. ചത്തീസ്ഢിൽ 58,289 അനർഹർക്ക് പണം ലഭിച്ചപ്പോൾ പഞ്ചാബിലിത് 5,62,256 ആണ്.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കൃഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ കേന്ദ്രം നൽകും. 2000 രൂപ വീതം മൂന്ന് ഗഡുകളായിട്ടാണ് പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കുക. കഴിഞ്ഞ മെയ് മാസം 19,000 കോടി രൂപയാണ് 9 കോടി കർഷകർക്ക് കേന്ദ്രം വിതരണം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. പിഎം കിസാൻ പദ്ധതിപ്രകാരം അർഹരായ കർഷകരെ കണ്ടെത്തുന്ന ചുമതല സംസ്ഥാനങ്ങൾക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button