തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു. ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ ബാറുകൾ തുറന്ന് പ്രവർത്തിക്കും. വെകിട്ട് ഏഴു മണി വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതെന്നാണ് സർക്കാർ നൽകുന്ന ഔദ്യോഗിക വിശദീകരണം. ബിയർ- വൈൻ പാർലറുകളും രാവിലെ 9 മുതൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
രാവിലെ 11 മണിക്കാണ് നിലവിൽ ബാറുകൾ തുറന്നിരുന്നത്. പാർസലായി മദ്യം വിതരണം ചെയ്യാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
Post Your Comments