KeralaLatest NewsNews

600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിജെപി നേതാവിനും സഹോദരനുമെതിരെ കേസ്

ചെന്നൈ: നിക്ഷേപ പദ്ധതിയുടെ പേരിൽ 600 കോടി രൂപയുടെ തട്ടിപ്പ്. തമിഴ്‌നാട്ടിലാണ് സംഭവം. തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരെ പോലീസ് കേസെടുത്തു. എം.ആർ. ഗണേഷ്, എം.ആർ.സ്വാമിനാഥൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്

‘ഹെലിക്കോപ്റ്റർ സഹോദരങ്ങൾ’ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. നിക്ഷേപിക്കുന്ന പണം നിശ്ചിത കാലയളവിൽ ഇരട്ടിയായി നൽകാം എന്ന് ഉറപ്പ് നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഇവരുടെ സഹായിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിക്ടറി ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. നിക്ഷേപിക്കുന്ന തുക ഒരു വർഷത്തിനകം ഇരട്ടിയാക്കി തിരിച്ചു തരാം എന്ന ഉറപ്പ് നൽകി നൂറിലധികം പേരിൽ നിന്ന് പണം കൈക്കലാക്കി. പണം വാങ്ങാനായി ഏജന്റ്മാരെയും നിയോഗിച്ചിരുന്നു. ഇങ്ങനെ ആകെ 600 കോടി രൂപയോളം ഇവർ സമാഹരിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ആദ്യ ഘട്ടത്തിൽ കുറച്ചു പേർക്ക് പണം ഇരട്ടിയായി തിരിച്ച് നൽകി ആളുകളുടെ വിശ്വാസ്യത നേടിയ ശേഷമായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ മുതൽ 15 കോടി രൂപ വരെയുള്ള തുകയാണ് പലരും ഇവിടെ നിക്ഷേപിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസമായി ആളുകൾ പണം തിരിച്ച് ചോദിക്കുമ്പോൾ ഇവർ ഗുണ്ടകളെ വിട്ടും രാഷ്ട്രീയ സ്വാധീനം കാട്ടിയും നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയാണ്. തുടർന്നാണ് നിക്ഷേപകർ ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഗണേഷിനെ ബി.ജെ.പി. വ്യാപാര സംഘടനാ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി.

Read Also: ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button