ടോക്കിയോ: ഒളിമ്പിക്സ് മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാർച്ച്പാസ്റ്റിൽ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മാൻ പ്രീത് സിംഗും മുൻ നിരയിൽ നയിക്കും. നാളെ നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫീഷ്യലുകളുമായി ഇന്ത്യൻ സംഘം അണിനിരക്കുക.
ഓഗസ്റ്റ് എട്ടിനു നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാക വാഹകരായി രണ്ട് താരങ്ങളെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തെരഞ്ഞെടുക്കുന്നത്.
Read Also:- സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
പുരുഷ, വനിതാ താരങ്ങളെ പതാകയേന്താൻ തെരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ പതാക കൈയിലേന്തിയത്. 2012 ലണ്ടനിൽ സുശീൽ കുമാറും 2008 ബെയ്ജിങ്ങിൽ രാജ്യവർധൻ സിംഗ് റാത്തോഡും പതാക കൈയിലേന്തിയിരുന്നു.
Post Your Comments