NattuvarthaLatest NewsKeralaNews

ട്രാ​ന്‍​സ്‌​ജെ​ന്‍റ​ര്‍ അ​ന​ന്യ കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടുത്ത് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍

കൊ​ച്ചി​യി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് അനന്യ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യത്

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍റ​ര്‍ ആ​ക്ടി​വി​സ്റ്റ് അ​ന​ന്യ കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​താ​യി നേരത്തെ അ​ന​ന്യ പ​റ​ഞ്ഞി​രുന്നു. കൊ​ച്ചി​യി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് അനന്യ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യത്. സംഭവവുമായി ബന്ധപ്പെട്ട് അ​ടി​യ​ന്ത​ര​മാ​യി സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ലിം​ഗ മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​ടെ പേ​രി​ല്‍ ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ആ​ളു​ക​ളെ ക​ടു​ത്ത ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെന്നും ഇ​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോം വ്യക്തമാക്കി. അ​ന​ന്യ​കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി ഉ​ത്ത​ര​വാ​ദി​കളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്നും ചി​ന്താ ജെ​റോം ആവശ്യപ്പെട്ടിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button