KeralaLatest NewsNews

സെക്രട്ടറിയേറ്റ് പടിക്കലെ തൊഴില്‍ സമരം: എ.എ റഹീം യൂദാസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും സമരം ആരംഭിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും തൊഴില്‍ സമരത്തിന്റെ ബാനര്‍ ഉയര്‍ന്നിട്ടുണ്ടെന്നും റഹീം വാക്ക് നല്‍കി വഞ്ചിച്ചെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എ.എ റഹീമിനെതിരെ രംഗത്തെത്തിയത്.

Also Read: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ

ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കരുതിയവര്‍ക്ക് ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന് അറിയില്ലായിരുന്നു എന്ന് രാഹുല്‍ പറഞ്ഞു. യുവജന തൊഴില്‍ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിര്‍ത്തിയവരായി സമരസമിതിയും മാറുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദോശ മറിച്ചിടും പോലെ തന്റെയും, താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് മാറ്റിയ റഹീമേ…
ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടുമൊരു തൊഴില്‍ സമരത്തിന്റെ ബാനര്‍ ഉയര്‍ന്നിട്ടുണ്ട്. പി സ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരമാരംഭിച്ചപ്പോള്‍ അതിന്റെ പിന്നില്‍ ഒരു വഞ്ചനയുടെ കഥയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിലും, ശബരിനാഥും റാങ്ക് ഹോള്‍ഡേഴ്‌സിന് വേണ്ടി നിരാഹാര സമരം ചെയ്തപ്പോള്‍, പ്രതിപക്ഷം നിയമസഭയില്‍ കത്തിയാളിയപ്പോള്‍, രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട യുവതയുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നമായി മാറിയിരുന്നു, ജനരോഷമുയര്‍ന്നപ്പോള്‍, യുവതയുടെ തിളക്കുന്ന രോഷത്തിന് മുന്‍പില്‍ സര്‍ക്കാര്‍ വിയര്‍ക്കുമെന്നായപ്പോള്‍ പിണറായി വിജയന്റെ ദല്ലാളായി വെളുക്കെ ചിരിച്ച് ജോലിക്ക് വേണ്ടി കാത്തിരുന്ന യുവതയോട് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ ഇപ്പം ശരിയാക്കാം എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചു.
ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലല്ലോയെന്ന് അവര്‍ കരുതിയിരിക്കാം, അവര്‍ക്കറിയില്ലല്ലോ ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന്.
തുടര്‍ ഭരണം വന്നപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈയ്യുയര്‍ത്തിയത് റഹീമിന്റെ ഉറപ്പില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു…
ഇന്ന് അവര്‍ വീണ്ടും സമരത്തിന് പന്തല്‍ കെട്ടുമ്പോള്‍, യുവജന തൊഴില്‍ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിര്‍ത്തിയവരായി സമരസമിതിയും മാറുന്നു…..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button