ചെന്നൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരായതിനാല്‍ പത്താം ക്ലാസുകാരി പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഇക്കൂട്ടത്തില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതോടെ കാമുകനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്‍. പെണ്‍കുട്ടിയുമായി പലപ്പോഴും പ്ലസ് വണ്‍ വിദ്യാര്‍ഥി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കാര്യം ആണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് അഞ്ച് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്. മറ്റ് പ്രതികള്‍ അയല്‍വാസികളുമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
Post Your Comments