Latest NewsKeralaNews

സംസ്ഥാന ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആസൂത്രണ ബോർഡിന്റെ ചെയർമാൻ. പ്രൊഫ. വി.കെ രാമചന്ദ്രനാണ് വൈസ് ചെയർപേഴ്സൺ.

Read Also: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ ഔദ്യോഗിക അംഗങ്ങളായി നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു. പി. അലക്സ്, ഡോ. കെ. രവിരാമൻ എന്നിവർ വിദഗ്ധ അംഗങ്ങളാണ്.

പ്രൊഫ. ആർ.രാമകുമാർ, വി നമശിവായം, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരെ പാർട് ടൈം വിദഗ്ധ അംഗങ്ങളായി നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാകും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

Read Also: ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടീച്ചു, പിന്മാറിയപ്പോള്‍ നഗ്നചിത്രം പുറത്തുവിട്ടു: രാജ് കുന്ദ്രയ്‌ക്കെതിരെ പൂനംപാണ്ഡേ

shortlink

Related Articles

Post Your Comments

Related Articles


Back to top button