ന്യൂഡല്‍ഹി : ഇന്ത്യയിലേയ്ക്കുള്ള ലഹരിക്കടത്തിന് പിന്നില്‍ താലിബാനെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ഉള്‍പ്പെടെ ഒമ്പത് നഗരങ്ങള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ കടത്തിയെന്നാണ് ഇന്റലിജെന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ നിന്ന് നിരന്തരം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലഹരി വസ്തുക്കള്‍ നല്‍കുന്നത് താലിബാന്‍ ആണെങ്കിലും കടത്തലിന് നേതൃത്വം നല്‍കുന്നത് ആഫ്രിക്കന്‍ സംഘങ്ങളാണെന്നും റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും കയറ്റിയയക്കുന്ന ഹെറോയിന്‍ ആസ്ട്രേലിയയയിലേക്കും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും മൊസാംബിക്, ജോഹന്നാസ്ബര്‍ഗ്, ദോഹ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ വഴി അയയ്ക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചതെന്നും ഇന്റലിജന്‍സ് അറിയിച്ചു. താലിബാന്‍ നിയന്ത്രിത അഫ്ഗാനില്‍ ലഭിക്കുന്ന ലഹരി കൂടിയ ഇനം ഹെറോയിനാണ് ഇങ്ങനെ കയറ്റിയയ്ക്കുന്നത്.
Post Your Comments