തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.
ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റെ സെന്ററിലായിരുന്നു സംഭവം. ഇവിടെ വെച്ച് രോഗിയായ യുവതിയോട് ഷെറിൻ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments