ന്യൂഡൽഹി : കോവിഡ് നിയന്ത്രിക്കുന്നതിൽ എന്തെങ്കലും വിജയം ഉണ്ടായാൽ അത് സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയുടെയും നേട്ടമായി അവകാശപ്പെടുകയും വീഴ്ച സംഭവിച്ചാൽ അത് പ്രധാനമന്ത്രിയുടെ പരാജയമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ഭീകരാക്രമണം : ഭാര്യയ്‌ക്കും മകൾക്കും ഗുരുതര പരിക്ക്
ഇന്ത്യയിലെ 130 കോടി ജനങ്ങൾ ഒരു പടി മുന്നോട്ട് വയ്‌ക്കുമ്പോൾ രാജ്യത്തിനും മുന്നേറാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്. ഒന്നിച്ച് പ്രവർത്തിക്കേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ വരുമ്പോൾ സംസ്ഥാനങ്ങൾ പരാജയപ്പെട്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്കുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.
‘നല്ലത് സംഭവിക്കുമ്പോഴെല്ലാം, സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും ക്രെഡിറ്റ് ഏറ്റെടുക്കുന്നു, എന്നാൽ ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ അത് പ്രധാനമന്ത്രിയുടെ പരാജയമാണെന്ന് പറയുന്നു’ , മാണ്ഡവ്യ വ്യക്തമാക്കി.
Post Your Comments