തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,977 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 4.07 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 2.27 ശതമാനമായി കുറഞ്ഞു.
Read Also : റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
അതേസമയം കേരളത്തില്‍ രോഗവ്യാപന തോത് കുറയാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും ട്രിപ്പിള്‍ ലോക്ക്ഡൗണിനും സാധിച്ചിട്ടില്ല.
മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറത്ത് ടി.പി.ആര്‍ 17 ശതമാനത്തിന് മുകളിലാണ് എന്നത് ആശങ്കയാണ്. തൃശൂര്‍ (15.34) , കാസര്‍ഗോഡ് (14. 3), പാലക്കാട് (14. 2), കോഴിക്കോട് (13.72) എന്നിവയാണ് ടി.പി.ആര്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയോളം കേരളത്തിലാണ്.
വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാണ് നിലവില്‍.
Post Your Comments