Latest NewsKeralaNews

വാക്‌സിൻ വിതരണത്തെ തുടർന്നുണ്ടായ തർക്കത്തിൽ ആരോഗ്യ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റു: സംഭവം കേരളത്തിൽ

ചേർത്തല: വാക്‌സിൻ വിതരണത്തെ തുടർന്നുണ്ടായ തർക്കത്തിൽ ആരോഗ്യ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റതായി പരാതി. നഗരസഭയുടെ നേതൃത്വത്തിലുള്ള മെഗാവാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിൻ വിതരണത്തെ ചൊല്ലിയുള്ള പ്രതിഷേധത്തനിടെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റത്. നഗരസഭ ഒമ്പതാം വാർഡ് ഇരവിമംഗലത്ത് എസ് സുനിമോൾക്കാണ് പരിക്കേറ്റത്.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാനൊരുങ്ങുന്നു , കനത്ത മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ 25-ാം വാർഡ് കൗൺസിലർ എം എ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അവസാന ഘട്ടത്തിൽ വാർഡിലെ അംഗങ്ങൾക്ക് താനറിയാതെ വാക്‌സിൻ വിതരണം നടത്തിയെന്നാരോപിച്ചാണ് കൗൺസിലർ രംഗത്തെത്തിയതെന്നാണ് സുനിമോൾ പറയുന്നത്. കൗൺസിലർ ബഹളം വെച്ചപ്പോൾ വാക്‌സിൻ കേന്ദ്രത്തിന്റെ വാതിൽ അടക്കാനായി പോയെന്നും ഇതിനിടെ കൗൺസിലർ വാതിൽ ബലംപ്രയോഗിച്ച് തുറന്നപ്പോൾ പരിക്കേറ്റതായുമാണ് സുനിമോൾ മൊഴി നൽകിയിരിക്കുന്നത്.

അതേസമയം മർദ്ദന ആരോപണം കെട്ടിചമച്ചതാണെന്നും ആരോഗ്യ പ്രവർത്തകയുമായി തർക്കമുണ്ടായിട്ടില്ലെന്നും കൗൺസിലർ എം. എ സാജുവിന്റെ പ്രതികരണം. അടച്ച വാതിൽ തുറക്കാൻ ശ്രമിക്കുക മാത്രമാണുണ്ടായതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ വിതരണം ഏകപക്ഷീയമായതു കൗൺസിലറെന്ന നിലയിൽ ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും സാജു വിശദമാക്കി.

Read Also: ഇന്ത്യയ്‌ക്കെതിരെ ചൈനീസ് നീക്കം, ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button