NewsDevotional

എക ശ്ലോകി രാമായണം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌.

രാമായണം ജപിക്കാൻ പറ്റാത്തവർക്കായാണ് എക ശ്ലോകി രാമായണം ഉള്ളത്. രാമായണത്തിൻറെ മുഴുവൻ സാരവും എക ശ്ലോകി രാമായണത്തിലുണ്ട്. എല്ലാദിവസവും രാമായണം ജപിക്കൽ ചിലപ്പോ എല്ലാവർക്കും പറ്റിയെന്ന് വരില്ല. അവർക്ക് വേണ്ടി ഉള്ളതാണ് എക ശ്ലോകി രാമായണം.

രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു. രാമായണം മുഴുവൻ ഒറ്റ ശ്ലോകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഏകശ്ലോകീ രാമായണം എന്ന് അറിയപ്പെടുന്നു.

എക ശ്ലോകി രാമായണം

‘പൂർവം രാമ തപോവനാദി ഗമനം
ഹത്വാ മൃഗം കാഞ്ചനം.
വൈദേഹീ ഹരണം ജടായു മരണം
സുഗ്രീവ സംഭാഷണം.
ബാലീ നിഗ്രഹണം സമുദ്ര തരണം
ലങ്കാപുരീ മർദ്ദനം.
കൃത്വാ രാവണ കുംഭകർണ്ണ നിധനം
സമ്പൂർണ്ണ രാമായണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button