ഹെനാന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു . ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Also : പെരുന്നാൾ ഇളവുകൾ കഴിഞ്ഞു : സംസ്ഥാനം ഇന്ന് മുതൽ വീണ്ടും ലോക്ക് ഡൗണിലേക്ക്
അതേസമയം കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഹെനാനിലെ ഷെംഗ്ഷൂ നഗരത്തില്‍ വലിയ വെള്ളപ്പൊക്കമാണ്. ഇവിടെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.
Post Your Comments