റിയാദ്: മതനിന്ദ ആരോപിച്ച് 2019 ഡിസംബർ മുതൽ സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കർണാടക സ്വദേശി ഹരീഷ് ബംഗേര മോചിതനായി. ഉടൻ തന്നെ അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് റിപോർട്ടുകൾ. സൗദി അറേബ്യയിലെ ദമ്മനില്‍ എസി ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ഹരീഷ് ബംഗേരയെ ചതിയിലൂടെ ജയിലിൽ ആക്കുകയായിരുന്നു.
രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിന് ഹരീഷിന്റെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി മക്കയേയും സൗദി കിരീടാവകാശിയെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് കർണാടകയിലെ തന്നെ മൂദബിദ്രിയില്‍ നിന്നുള്ള അബ്ദുല്‍ ഹുയസ്, അബ്ദുല്‍ തുയസ് എന്നീ സഹോദരന്മാര്‍ ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹരീഷ് ബംഗേരക്ക് ജയില്‍മോചനം സാധ്യമായത്. സൗദി കിരീടാവകാശിയെ നായ എന്ന് വിളിച്ചു കൊണ്ടും മറ്റുമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.
ഇത് കൂടാതെ പുണ്യ സ്ഥലമായ മക്കയിൽ രാമക്ഷേത്രം പണിയുമെന്നും പോസ്റ്റ് ഉണ്ടായി.
തുടർന്ന് ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇയാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റു രണ്ടു പേരാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയതോടെയാണ് ഹരീഷിന് മോചനം സാധ്യമായത്. അന്വേഷണത്തിൽ, സഹോദരന്മാരായ അബ്ദുൽ ഹുയസ്, അബ്ദുൽ തുയസ് എന്നിവർ 2019 ഡിസംബർ 19 ന് ഹരീഷിന്റെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതായും രണ്ട് ദിവസത്തിന് ശേഷം അവർ ഇതിൽ മതനിന്ദാ പോസ്റ്റ് അപ്‌ലോഡ് ചെയ്തതായും ഹരീഷിന്റെ അറസ്റ്റിലേക്ക് നയിച്ചതായും പോലീസ് കണ്ടെത്തി.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കാൻ ഉപയോഗിച്ച ഫോൺ സൗദി പോലീസ് കണ്ടെത്തിയതാണ് ഹരീഷിന് തുണയായത്. സഹോദരനോടൊപ്പം കസ്റ്റഡിയിലെടുത്ത അബ്ദുൽ തുയസിന്റെതാണ് ഫോൺ. ഇരുവരും പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. മതനിന്ദ ചെയ്തതിനു ഹരീഷിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. തുടർന്ന് ഇയാൾ ചെയ്യാത്ത കുറ്റത്തിന് മാപ്പ് പറഞ്ഞുള്ള വിഡിയോയും ഇറക്കിയിരുന്നു. ഹരീഷിന്റെ ഭാര്യ നൽകിയ പരാതിയിൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു.
Sanghi now apologizes for posting against muslims in social media in abroad pic.twitter.com/PjVPLTXCZ0
— ?????? (@Spidey_e) December 22, 2019
അതേസമയം ഹരീഷിന്റെ മോചന വാർത്ത മംഗളൂരു അസോസിയേഷന്‍ സൗദി അറേബ്യ (MASA) പ്രസിഡന്റ് സതീഷ് കുമാര്‍ ബജല്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ‘മംഗലാപുരം അസോസിയേഷൻ ഹരീഷ് ബംഗേരയുടെ വിമാന യാത്രയ്ക്കുള്ള ചെലവ് ജയിൽ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്’ എന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബംഗേരയുടെ എല്ലാ രേഖകളും പൂർത്തിയായതായും ഇന്ത്യയിലേക്കുള്ള യാത്രയുടെ അവസാന ഘട്ടത്തിലാണെന്നും സതീഷ് പറഞ്ഞു. ഇന്ത്യൻ എംബസി, ഇന്ത്യൻ ഓവർസീസ് ഫോറം, മണികാന്തൻ, മുഹമ്മദ് ഷരീഫ് ദമ്മാം, പ്രസന്ന ഭട്ട് റിയാദ്, പ്രകാശ് പൂജാരി റിയാദ്, കമലക്ഷ അദ്യാർ അൽ കോബർ, ജോയ്സൺ, എന്നിവർക്ക് ഹരിഷ് ബംഗേരയുടെ മോചനത്തിന് സഹായിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.
Post Your Comments