അയിഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും: വ്യക്തമാക്കി ലക്ഷദ്വീപ് പോലീസ്

ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല

കൊച്ചി: രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലക്ഷദ്വീപ് പോലീസ്. ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കി.

ആയിഷയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നത് സംശയത്തിനിടയാക്കുന്നുവെന്നും ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു. തനിക്കെതിരായ രാജ്യദ്രാഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ആയിഷയ്ക്കെതിരായി രാജ്യദ്രോഹക്കേസ് എടുത്തതിന് പിന്നാലെയാണ് ചില വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും വിവാദമായ ചാനല്‍ ചര്‍ച്ചയ്ക്കിടയിലും ആയിഷ ചിലരുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു. ആയിഷ ചാറ്റ് ചെയ്തത് ആറുമായിട്ടാണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹ കേസ് ഒഴിവാക്കരുതെന്നും പോലീസ് പറഞ്ഞു.

Share
Leave a Comment