തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.70 കോടി കടന്നു. ഒന്നാം ഡോസും രണ്ടും ഡോസും ഉള്‍പ്പെടെ ആകെ 1,70,43,551 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,21,47,379 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 48,96,172 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 1,504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 3,43,749 ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.
46,041 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. 39,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ലയാണ് രണ്ടാമത്. എല്ലാ ജില്ലകളും 10,000ത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Post Your Comments