Latest NewsNewsTennisSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ ഒന്നാമത് ടേബിൾ ടെന്നീസ്, മികച്ച ടീം

ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇത്തവണ ഇന്ത്യയിൽ നിന്നും 127 അംഗങ്ങളുള്ള ശക്തമായ സംഘമാണ് മത്സരിക്കുന്നത്. ഗെയിംസിൽ ഏറ്റവുമധികം പങ്കെടുത്ത പങ്കാളിത്തമാണ് ഇത്തവണത്തേത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മികച്ച രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് ആദ്യമായി ഇരട്ട അക്ക മെഡൽ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.

ടോക്കിയോ ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യ ആകെ 18 വിഭാഗങ്ങളിൽ പങ്കെടുക്കും. ഇന്ത്യയ്ക്ക് മെഡൽ ലഭിക്കാൻ സാധ്യതയുള്ള ഗെയിൻസ് ഇനത്തിൽ മുന്നിലുള്ളത് ടേബിൾ ടെന്നീസ് ആണ്. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ പ്രേതീക്ഷകൾ എങ്ങനെയാണെന്ന് നോക്കാം;

2018 ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാക്കളായ മണിക ബാത്ര, അചന്ത ശരത് കമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടേബിൾ ടെന്നീസിന്റെ മിക്സഡ് ഡബിൾസിൽ ഇന്ത്യക്ക് മെഡൽ നേടാനുള്ള സാധ്യതയുണ്ട്. ഒളിമ്പിക്സിൽ ആദ്യമായി ഒരു മത്സരമായി അരങ്ങേറ്റം കുറിക്കുന്ന ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ മികച്ചൊരു ടീമിനെയാണ് ഇന്ത്യ അയക്കുന്നത്.

Read Also:- പൊണ്ണത്തടിയ്ക്ക് പരിഹാരം ഇലക്കറികള്‍

മണിക ബാത്ര, അചന്ത ശരത് കമൽ എന്നിവർ മികച്ച ഫോമിലാണ്. മാർച്ചിൽ ദോഹയിൽ നടന്ന ഏഷ്യൻ ഒളിമ്പിക് ക്വാളിഫയറുകളിൽ ശരത്-മാനിക ഒന്നിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയും അഞ്ചാം നമ്പർ ജോഡി ലീ സാങ്-സു, ജിയോൺ എന്നിവരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പ്രകടനം തുടർന്നാൽ ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ ഇന്ത്യയിലേക്ക് ഒരു മെഡൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button