Latest NewsKeralaNews

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം വേണമെന്ന് എം.ബി.രാജേഷ്

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു

തിരുവനന്തപുരം : പെഗാസസ് സോഫ്റ്റ് വെയ‍ർ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ്. ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പറ്റാത്ത കാര്യമാണിത്. ഫോൺ ചോർത്തൽ സ്വകാര്യതയുടേയും ഭരണ​ഘടനയുടേയും ലംഘനമാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും എം.ബി.രാജേഷ് ആവശ്യപ്പെട്ടു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു. ഇരുപത് ദിവസത്തേക്കാണ് സമ്മേളനം നടക്കുക. ബജറ്റ് പാസാക്കലാണ് പ്രധാന അജണ്ട. പോക്‌സോ കേസ് പ്രതിയുടെ വക്കാലത്ത് സ്വീകരിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ പരാതിയിൽ സാധാരണ നടപടി ക്രമം പാലിച്ച് അന്വേഷണം നടക്കുമെന്നും സ്പീക്ക‍ർ വ്യക്തമാക്കി.

Read Also  : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : കേസുകളുടെ എണ്ണത്തിൽ കേരളം മുന്നിൽ തന്നെ

നിയമസഭാഗംങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനാണ് ഭരണ​​​ഘടന അവ‍ർക്ക് ചില സവിശേഷ സംരക്ഷണം നൽകുന്നത്. സ്പീക്കറാണ് സഭയുടെ പരമാധികാരി. കെകെ രമയുടെ മകനെതിരായ ഭീഷണി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കടലാസ് രഹിത നിയമസഭ നവംബർ ഒന്നിന് പൂർണ്ണമാക്കാനാണ് ലക്ഷ്യമെന്നും സ്പീക്ക‍ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button