തിരുവനന്തപുരം : എസ്.ബി.ഐയില്‍ നിന്ന് ഇടപാടുകാരുടെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നെന്ന് ഉറപ്പിച്ച് കേരള പൊലീസ്. ബാങ്കിന്റെ സര്‍വറില്‍ നിന്ന് ഇടപാടുകാരുടെ അക്കൗണ്ട്, ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പർ , മൊബൈല്‍ നമ്പർ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി.
Read Also : കേരളത്തിലെ പെരുനാൾ ഇളവ് : സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
എ.ടി.എം കാര്‍ഡ് പുതുക്കല്‍, ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി വര്‍ധിപ്പിക്കല്‍, കൈ.വൈ.സി അപ്ഡേഷന്, അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യല്‍ തുടങ്ങി എസ്.ബി.ഐ ബാങ്കിന്റെ പേരില്‍ മൊബൈല്‍ ഫോണിലേക്ക് വന്ന വ്യാജസന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്കാണ് പണം നഷ്ടമായത്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ ടീം വ്യൂവര്‍, എനി ഡെസ്ക് തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കാണ് പോകുന്നത്. അതോടെ അക്കൗണ്ട് ഉടമകളുടെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് തുടങ്ങിയവ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. അക്കൗണ്ടിലേക്ക് കയറി യൂസര്‍ ഐഡിയും പാസ്വേഡും രേഖപ്പെടുത്തുന്നതോടെ ബാങ്ക് അക്കൗണ്ടും തട്ടിപ്പുകാരുടെ വരുതിയിലാകും. തുടര്‍ന്ന് ഘട്ടംഘട്ടമായി പണം പിന്‍വലിക്കുകയാണ് രീതി.
പട്ടത്തെ പ്രമുഖ ഹോട്ടല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 29 കോടി രൂപയാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ഇദ്ദേഹത്തിെന്റെ മൊബൈലും ലാപ്പ്ടോപ്പും ‘ടീം വ്യൂവര്‍’ ആപ് ഉപയോഗിച്ച് ഹാക്ക് ചെയ്ത ശേഷമാണ് പണം കവര്‍ന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും തുക നഷ്ടമായത്. ഹോട്ടലുടമയുടെ മക്കളുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഘാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് കണ്ടെത്തല്‍.
അക്കൗണ്ടില്‍ നിന്ന് പണം തട്ടുമ്പോൾ ബാങ്ക് നല്കുന്ന മൊബൈല്‍ സന്ദേശങ്ങളും ഹാക്കര്മാര്തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യും. ഇതോടെ ഈ പണം നഷ്ടമായ വിവരം അക്കൗണ്ട് ഉടമകള്‍ അറിയുന്നില്ല.
Post Your Comments