മണിപ്പൂര്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം എല്‍ എമാരും പി സി സി അധ്യക്ഷനും ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. പി സി സി അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്ദോജം അടക്കം എട്ട് എം എല്‍ എമാരാണ് ബിജെപിയിൽ ചേരുന്നത്.
അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍ ഡി എയാണ് ഭരണത്തില്‍. 21 എം എല്‍ എമാര്‍ ഉണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭരണത്തില്‍ എത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഗോവിന്ദാസ് കൊന്ദോജം പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
Manipur Pradesh Congress Committee (MPCC) president Govindas Konthoujam has resigned from his post. At least 8 Congress MLAs will join the BJP today: Sources
— ANI (@ANI) July 20, 2021
Post Your Comments