Latest NewsKeralaNews

ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട, സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങൾക്കെതിരേ ഇനിയും പ്രതികരിക്കും: കെ.കെ രമ

കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്

കോഴിക്കോട് : തന്റെ മകനെതിരെയും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെതിരെയും വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് വടകര എം.എൽ.എ കെ.കെ രമ. സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇനിയും
സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങൾക്കെതിരേ സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ പറഞ്ഞു.

‘ ഭീഷണി തന്റെ മകനെതിരെ ആണെങ്കിലും കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുൻപും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല’-രമ പറഞ്ഞു

 

Read Also  :  ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ റോക്കറ്റാക്രമണം

കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസ്സാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കണമെന്നും കെ.കെ രമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button